വണ്ടിപ്പെരിയാറിലേ മാലിന്യ സംസ്ക്കരണ പ്ലാൻ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന യൂഡിഎഫ്

വണ്ടിപ്പെരിയാറിലേ മാലിന്യ സംസ്ക്കരണ പ്ലാൻ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന യൂഡിഎഫ്

Mar 14, 2024 - 20:21
Jul 6, 2024 - 20:42
 0
വണ്ടിപ്പെരിയാറിലേ മാലിന്യ സംസ്ക്കരണ പ്ലാൻ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന യൂഡിഎഫ്
This is the title of the web page

 

Slide 1
Slide 2

ഇടുക്കി: വണ്ടിപ്പെരിയാർ പഞ്ചായത്തിൻ്റെ സത്രത്തിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാൻ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന ആരോപണവുമായി യൂഡിഎഫ് . ഗ്രീൻ കേരള കമ്പനിക്ക് വണ്ടിപ്പെരിയാർ പഞ്ചായത്ത് നൽകിയ കരാർ വ്യവസ്ഥയിൽ അട്ടിമറി നടത്തി പ്ലാൻ ഫണ്ടിൽ അനുവദിച്ച തുക തട്ടിയെടുക്കുവാനായിട്ടുള്ള ശ്രമമാണ് തീപിടുത്തത്തിനുള്ള കാരണമെന്നും സംശയിക്കുന്നതായി യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ ആൻറണി ആലഞ്ചേരി ആരോപിച്ചു.

Slide 1

ബഡ്ജറ്റിൽ മാലിന്യ സംസ്കരണത്തിനായി പഞ്ചായത്തിൻറെ പ്ലാൻ ഫണ്ടിൽ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ല എന്നും ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം . സംസ്ഥാന പഞ്ചായത്ത് ഓംപുഡ്സ്മാനടക്കം പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.വണ്ടിപ്പെരിയാർ വ്യാപാരഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ ആന്റണി ആലഞ്ചേരി ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷാജി പൈനാടത്ത് , പി എഅബ്ദുൾ റഷീദ്, ആർ ഗണേശൻ, ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ അയ്യപ്പൻ , റീജനൽ കമ്മിറ്റി പ്രസിഡൻ്റ് കെ എസ് സിദ്ദിഖ് ഷാൻ അരുരിപ്ലാക്കൽ, ഗീതാ നേശയ്യൻ, ടി എച്ച് അബ്ദുൽ സമദ് , രാജൻ കൊഴുവൻമാക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow