വണ്ടിപ്പെരിയാര്‍ വിജയമ്മ കൊലക്കേസില്‍ വിധി ഇന്ന്
വണ്ടിപ്പെരിയാര്‍ വിജയമ്മ കൊലക്കേസില്‍ വിധി ഇന്ന്

ഇടുക്കി: വണ്ടിപ്പെരിയാര്‍ വിജയമ്മ കൊലക്കേസില്‍ മുട്ടം കോടതി ഇന്ന് വിധി പറയും. 2020 ഫെബ്രുവരി 23നാണ് ഡൈമൂക്ക് സ്വദേശിയായ രതീഷ് വിജയമ്മയെ ബലാത്സംഗം ചെയ്ത് വെട്ടിക്കൊലപ്പെടുത്തിയത്. തേയിലത്തോടത്തില്‍ പശുവിനെ അഴിക്കാന്‍ പോയ വിജയമ്മയെ രതീഷ് വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് ബോധരഹിതയാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനുശേഷം ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലായെന്ന മനസിലാക്കിയ രതീഷ് അതെ വാക്കത്തി ഉപയോഗിച്ച് വിജയമ്മയുടെ ശരീരത്തില്‍ 100ലേറെ മുറിവുകള്‍ ഉണ്ടാക്കി രക്ഷപ്പെടുകയായിരുന്നു. പൊലീസിന് സംശയം തോന്നാതിരിക്കാന്‍ രതീഷ് തന്നെയാണ് തേയിലത്തോട്ടത്തില്‍ മൃതദേഹം കിടക്കുന്നതായി സ്‌റ്റേഷനില്‍ വിളിച്ച് പറഞ്ഞത്. അന്നത്തെ വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ ടിഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വ്യാപകമായി അന്വേഷണം നടത്തി. ഡോഗ്‌സ്വകാഡ് ചെന്നെത്തിയത് രതീഷിന്റെ വീടിന് മുമ്പിലാണ്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിജയമ്മയുടെ ഭര്‍ത്താവ് വിക്രമന്‍ നായര്‍ പറഞ്ഞു.
What's Your Reaction?






