സിപിഐഎം റാലി 31ന് വണ്ടിപ്പെരിയാറില്‍: എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും
സിപിഐഎം റാലി 31ന് വണ്ടിപ്പെരിയാറില്‍: എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ നീതി ലഭ്യമാക്കുന്നതുവരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചും കോടതിവിധിയെ സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്ന കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട് തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടും സിപിഎം ബുധനാഴ്ച വൈകിട്ട് നാലിന് വണ്ടിപ്പെരിയാറില്‍ ഐക്യദാര്‍ഢ്യ റാലിയും പൊതുസമ്മേളനവും നടത്തും. 10,000 പേര്‍ റാലിയില്‍ അണിനിരക്കും. പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍, എം എം മണി എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി എസ് സാബു അറിയിച്ചു.
What's Your Reaction?






