വണ്ടിപ്പെരിയാറിൽ ലയത്തിന്റെ മേൽക്കൂര തകർന്ന്  ഒരു വയസുകാരിക്ക് പരിക്ക്.

വണ്ടിപ്പെരിയാറിൽ ലയത്തിന്റെ മേൽക്കൂര തകർന്ന്  ഒരു വയസുകാരിക്ക് പരിക്ക്.

Aug 19, 2024 - 00:33
 0
വണ്ടിപ്പെരിയാറിൽ ലയത്തിന്റെ മേൽക്കൂര തകർന്ന്  ഒരു വയസുകാരിക്ക് പരിക്ക്.
This is the title of the web page

ഇടുക്കി : വണ്ടിപ്പെരിയാറിൽ ലയത്തിന്റെ മേൽക്കൂര തകർന്ന്  ഒരു വയസുകാരിക്ക് പരിക്ക്. മഞ്ജുമല ലോവർ ഡിവിഷൻ പോപ്പ്സ് എസ്റ്റേറ്റ് വക ലയത്തിലെ താമസക്കാരായ ഡേവിഡ്,വിനീത  ദമ്പതികളുടെ ഇളയ മകൾ ദർശിനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ്  സംഭവം. ജേഷ്ഠനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സമയത്ത്   ലയത്തിന്റെ മേൽക്കൂര തകർന്ന് കുട്ടിയുടെ ദ്ദേഹത്തേക്കും   തലയിലേക്കും വീഴുകയായിരുന്നു. 
ഈ സമയം കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.  തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടുന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും  മാറ്റി.. കഴിഞ്ഞ നാല് വർഷക്കാലമായി മഞ്ജുമല ലോവർ ഡിവിഷനിലെ ലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന്  തൊഴിലാളികൾ മാനേജ്മെന്റിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും  ഇതുവരെ ഉണ്ടായില്ല എന്നും. വീടിനുള്ളിൽ ഭീതിയോടെ കഴിയേണ്ട അവസ്ഥയാണ് എന്നും  ഇവർ പറയുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow