വണ്ടിപ്പെരിയാര്‍ ഗ്രാമ്പി എസ്റ്റേറ്റിലെ ലയത്തില്‍ മോഷണം: ഇതര സംസ്ഥാനക്കാരന്റെ 57,000 രൂപ നഷ്ടമായി
വണ്ടിപ്പെരിയാര്‍ ഗ്രാമ്പി എസ്റ്റേറ്റിലെ ലയത്തില്‍ മോഷണം: ഇതര സംസ്ഥാനക്കാരന്റെ 57,000 രൂപ നഷ്ടമായി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പി എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലയത്തില്‍ നിന്ന് 57,000 രൂപയും ആധാര്‍, എടിഎം കാര്‍ഡുകളും മോഷണംപോയി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒന്നാം ഡിവിഷന്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ അസം സ്വദേശി അബ്ദുള്‍ റസാക്കിന്റെ പണമാണ് നഷ്ടമായത്. ചൊവ്വാഴ്ച രാത്രി ഉറങ്ങുന്നസമയം മുറിക്കുള്ളില്‍ പണമടങ്ങിയ ബാഗ് ഉണ്ടായിരുന്നു. രാവിലെ എഴുന്നേപ്പോള്‍ ബാഗ് കാണാനില്ലെന്ന് തൊഴിലാളി പറയുന്നു. ലയത്തിന്റെ 100 മീറ്റര്‍ അകലെനിന്ന് ബാഗ് നശിപ്പിച്ചനിലയില്‍ കണ്ടെത്തി. ഉടന്‍ സമീപവാസികളെ വിവരമറിയിച്ചു. ലയത്തിലെ മുറികള്‍ക്ക് വാതിലില്ല. വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
What's Your Reaction?






