ശമ്പളം മുടങ്ങി: വണ്ടിപ്പെരിയാറില്‍ തോട്ടം തൊഴിലാളികളുടെ പട്ടിണി സമരം
ശമ്പളം മുടങ്ങി: വണ്ടിപ്പെരിയാറില്‍ തോട്ടം തൊഴിലാളികളുടെ പട്ടിണി സമരം

ഇടുക്കി: പോബ്‌സ് ഗ്രൂപ്പിന്റെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശിഖ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മഞ്ചുമല ഫാക്ടറിക്ക് മുമ്പില്‍ പട്ടിണി സമരം നടത്തി. വണ്ടിപ്പെരിയാര്‍ മേഖലയിലെ വിവിധ എസ്റ്റേറ്റുകളില്‍ ബോണസ് അനുവദിക്കുന്നത് വിവിധ ആഘോഷഘട്ടങ്ങളിലാണ്. പോബ്‌സ് എസ്‌റ്റേറ്റില്‍ ക്രിസ്മസിനാണ് ബോണസ് നല്‍കുന്നത്. എന്നാല്‍ ഓണക്കാലത്ത് ശമ്പള കുടിശിഖ നല്‍കാത്തതിനെതിരെയാണ് തൊഴിലാളികള്‍ സമര രംഗത്തെത്തിയത്. ശമ്പള കുടിശിഖയും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ച സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് എച്ച്ഇഎല്‍ യൂണിയന്‍ പ്രതിനിധി എം. ആന്റണി പറഞ്ഞു. ആര്‍ ഗണേശന്‍, എം തങ്കദുരൈ, ആര്‍ രാംരാജ്. വി.ജി ദിലീപ്. എം ആന്റണി, ശ്രീരാമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തൊഴിലാളികളുടെ അക്കൗണ്ടുകളില്‍ ശമ്പള കുടിശിഖ നിക്ഷേപിച്ചതോടെ സമരം അവസാനിപ്പിച്ചു.
What's Your Reaction?






