വണ്ടിപ്പെരിയാര്‍ മ്ലാമല- തേങ്ങാക്കല്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം 27ന്
വണ്ടിപ്പെരിയാര്‍ മ്ലാമല- തേങ്ങാക്കല്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം 27ന്

ഇടുക്കി: വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത വണ്ടിപ്പെരിയാര്‍ മ്ലാമല- തേങ്ങാക്കല്‍ റോഡിന്റെ 7 കിലോമീറ്റര്‍ ഭാഗത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. റോഡിന്റെ നിര്‍മാണോദ്ഘാടനം 27ന് നടക്കുമെന്നും ബാക്കി ഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ ആരംഭിക്കുമെന്നും വാഴൂര്‍ സോമന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 3 കോടി 85 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. റോഡിന്റെ ഏറ്റവും തകര്‍ന്ന ഭാഗങ്ങളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍, സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങളില്‍ നടത്തേണ്ട ശാശ്വതമാര്‍ഗങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പിഡബ്ല്യുഡി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുര്യന്‍ സി ജോര്‍ജ്, അസി. എഞ്ചിനീയര്‍മാരായ ഹേമന്ദ് കുമാര്‍, സിജോ ജോസ് ജെയിംസ്, ഓവര്‍സിയര്‍മാരായ ജയേഷ്, ജാസ്മിന്‍, സിപിഐ എം മ്ലാമല ലോക്കല്‍ സെക്രട്ടറി എം ടി ലിസി, എം ഗണേശന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?






