സഹകരണ മേഖലയെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍
സഹകരണ മേഖലയെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: സഹകരണ മേഖലയെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തകര്‍ച്ച നേരിട്ട സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തന്നേ ചില സ്‌കീമുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ചില ബാങ്കുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ രൂപപ്പെട്ടാല്‍ അത് എല്ലാവരേയും ബാധിക്കുമെന്ന് ചിന്തിക്കേണ്ടതില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍.ഇരട്ടയാര്‍ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. എം എം മണി എംഎല്‍എ അധ്യക്ഷനായി. യോഗത്തില്‍ ബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍ അനുമോദിച്ചു. സംസ്ഥാന ദേശീയ കായിക മത്സരങ്ങളിലും സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സമ്മാനം നേടിയവര്‍ക്കും ഉടുമ്പന്‍ചോല അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ മോന്‍സി ജേക്കബ് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. കേരളത്തിലെ മികച്ച ഹരിതകര്‍മ സേനയെ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ആദരിച്ചു. സായാഹ്ന ശാഖയുടെ ആദ്യ നിക്ഷേപം ബ്ലോക്ക് പഞ്ചായത്തംഗം ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍ നിന്ന് എം എം മണി എംഎല്‍എ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ്. ജിന്‍സണ്‍ വര്‍ക്കി പുളിയംകുന്നേല്‍, ജോയ് ജോര്‍ജ്, സാബു മണിമലക്കുന്നേല്‍, ജെയ്നമ്മ ബേബി, ജിഷ ഷാജി, ജോസുകുട്ടി അരീപ്പറമ്പില്‍, ഷാജി മടത്തുംമുറി, സജി അയ്യനാംകുഴി, സണ്ണി കുഴിയംപ്ലാവില്‍, പി ബി ഷാജി, റിന്‍സ് ചാക്കോ, ഭരണസമിതി അംഗങ്ങളായ ജോസഫ് മാത്യു കാരിമാറ്റം, ടി കെ അപ്പുക്കുട്ടന്‍, ടോമി വര്‍ക്കി, ജോയി പാറക്കടവില്‍, ഷാജി ശൗര്യാംകുഴി, കിരണ്‍ തോമസ്, ബിന്ദു ജോസ്, വിമല ജോസ്, ജോസ്ന ജോബിന്‍, സെക്രട്ടറി ഉല്ലാസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






