കട്ടപ്പന ഫെസ്റ്റ് 20 മുതല്‍
കട്ടപ്പന ഫെസ്റ്റ് 20 മുതല്‍

ഇടുക്കി: കട്ടപ്പന ഫെസ്റ്റ് 20മുതല്‍ നഗരസഭ സ്റ്റേഡിയത്തില്‍ നടക്കും. 20ന് വൈകിട്ട് 4ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. രാജ്യാന്തര എക്‌സ്‌പോയിലും രാജ്യത്തെ തിരഞ്ഞെടുത്ത ടൗണുകളിലും മാത്രം പ്രദര്‍ശിപ്പിച്ചുവരുന്ന അണ്ടര്‍വാട്ടര്‍ ടണല്‍ എക്‌സോ, 8000 ചതുരശ്ര അടി ഗ്ലാസ് തുരങ്കത്തില്‍ തീര്‍ത്ത കടലിനടിയിലെ വിസ്മയ കാഴ്ചകള്‍, മത്സ്യകന്യക, പെറ്റ് ഷോ, അമ്യൂസ്മെന്റ് റൈഡ്, ഡോഗ് ഷോ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വ്യാപാര വിപണന പ്രദര്‍ശന മേള, ഭക്ഷണശാല, ഫാമിലി ഗെയിംസുകള്‍ എന്നിവ ആസ്വദിക്കാം. ഗാനമേളയും, നാടന്‍പാട്ട്, വിവിധ കലാപരിപാടികള്‍, കരോള്‍ മത്സരം, കവിയരങ്ങ്, ട്രോബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.
What's Your Reaction?






