വണ്ടന്‍മേട് പഞ്ചായത്തിലെ കൗമാര ക്ലബ്ബിലെ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്
വണ്ടന്‍മേട് പഞ്ചായത്തിലെ കൗമാര ക്ലബ്ബിലെ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ അങ്കണവാടികളില്‍ പ്രവര്‍ത്തിക്കുന്ന വര്‍ണകൂട് കൗമാര ക്ലബ്ബിലെ കുട്ടികള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം ജി.പി.രാജന്‍ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതോടൊപ്പം ശാരീരികവും മാനസികവുമായ ഉന്നമനവും വര്‍ണക്കൂടിന്റെ ലക്ഷ്യമാണ്. കലാ-കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് മാനസികപിന്തുണ ഉറപ്പാക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങളും സെമിനാറുകളും വര്‍ണക്കൂട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. ഐസിഡിഎസ് പ്രൊജക്ട് ലീഡര്‍ മിനി സെബാസ്റ്റ്യന്‍ അധ്യക്ഷയായി. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ അനു മാത്യു, കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ വിദ്യാ വി.എന്നിവര്‍ ക്ലാസ് നയിച്ചു. വണ്ടന്‍മേട് പഞ്ചായത്തിലേ 89 അങ്കണവാടികളിലെ ജീവനക്കാരും കൗമാരക്കാരും പങ്കെടുത്തു.
What's Your Reaction?






