ആമയാര്‍ എംഇഎസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ആമയാര്‍ എംഇഎസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും നടന്നു. മെസ്‌മെറിക് 2025 എന്ന പേരില്‍ നടന്ന പരിപാടി സിനിമ, ടിവി താരം വിനോദ് കോവൂര്‍ ഉദ്ഘാടനം ചെയ്തു. ബൗണ്ട്‌ലെസ് എന്ന പേരില്‍ പുറത്തിറക്കിയ സ്‌കൂള്‍ മാഗസിന്‍ വിനോദ കോവൂര്‍ പ്രകാശനം ചെയ്തു. എംഇഎസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പോത്തിന്‍കണ്ടം എസ് എന്‍ യു പി സ്‌കൂള്‍ മാനേജര്‍ പി കെ തുളസീധരന് എംഇഎസ് ജില്ലാ പ്രസിഡന്റ് പി എച്ച് ഖനീഫ റാവുത്തര്‍ സമര്‍പ്പിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ബയോളജി അധ്യാപിക സൈനബ ബീവി ഹിന്ദി അധ്യാപിക എന്നിവര്‍ക്ക് വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ്് സുരേഷ് മാനങ്കേരി സമ്മാനദാനം നല്‍കി. ദേശീയ, സംസ്ഥാന തലങ്ങളില്‍ വിവിധ കലാകായിക മത്സരങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും, പഠന പാഠ്യേതര രംഗങ്ങളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. എംഇഎസ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി യു ഹംസക്കോയ അധ്യക്ഷനായി. പഞ്ചായത്തംഗം ജി പി രാജന്‍, പ്രിന്‍സിപ്പല്‍ ഫിറോസ് സി എം, സുരേഷ് കുമാര്‍ എസ്, അഡ്വ. നൂര്‍ സമീര്‍, ഷാജിമോന്‍ പുഴക്കര, പിടിഎ പ്രസിഡന്റ്് ലൗലി സാജു, എച്ച്എംഫോറംഎം സെക്രട്ടറി ബിജു ജോര്‍ജ്, റിയാസ് എസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മജീഷ്യന്‍ ഷിബുമോന്‍ പത്തനംതിട്ട, രാജേഷ് കട്ടപ്പന എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മാന്ത്രിക ഗാന വിസ്മയ സന്ധ്യയും നടന്നു.
What's Your Reaction?






