ഇരട്ടയാര്‍ അണക്കെട്ടിലെ മാലിന്യം നീക്കിത്തുടങ്ങി
ഇരട്ടയാര്‍ അണക്കെട്ടിലെ മാലിന്യം നീക്കിത്തുടങ്ങി

ഇടുക്കി: കനത്തമഴയില്‍ ഇരട്ടയാര്‍ അണക്കെട്ടില്‍ അടിഞ്ഞുകൂടിയ മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കിത്തുടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ പലസ്ഥലങ്ങളിലായി വന്‍തോതില്‍ മാലിന്യം അടിഞ്ഞിരുന്നു. ഡാം സേഫ്റ്റി അതോറിറ്റിയാണ് മാലിന്യം നീക്കേണ്ടത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പഞ്ചായത്ത് ശുചീകരണം നടത്തുന്നതെന്ന് പ്രസിഡന്റ് ജിഷ ഷാജി പറഞ്ഞു. ഹരിത കര്‍മസേനാംഗങ്ങളും ഡാമില്‍ വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നവരും ചേര്‍ന്നാണ് മാലിന്യം ശേഖരിക്കുന്നത്.
കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് 3 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ജലാശയത്തില്‍ നിഷേപിച്ചിരുന്നു. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ കെട്ടിക്കിടക്കുന്നത് മത്സ്യസമ്പത്തിനും മീന്‍പിടിച്ച് ഉപജീവനം നടത്തുന്നവര്‍ക്കും ഭീഷണിയാകും. മാലിന്യം തള്ളുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജിഷാ ഷാജി അറിയിച്ചു.
What's Your Reaction?






