ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും
ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും

ഇടുക്കി: ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുതുപ്പള്ളിയിലെ കല്ലറ സന്ദര്‍ശിച്ച് നേതാക്കളും പ്രവര്‍ത്തകരും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അനുസ്മരണ യാത്ര ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനത്തിന്റെയും എളിമയുടെയും പ്രതീകമായ ഉമ്മന്‍ ചാണ്ടി കേരളത്തിലെ ജനങ്ങളുടെ മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുമെന്നും അദ്ദേഹം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണങ്ങളെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, ജോയി ആനിത്തോട്ടം, സിബി പാറപ്പായില്‍, ഐബിമോള്‍ രാജന്‍, ലീലാമ്മ ബേബി, റോബിന്‍ ചക്കാല, ബീന സിബി, സോണിയ ജെയ്ബി, ലൗലി ഷാജി, ബാബു ഫ്രാന്‍സിസ്, ഫ്രാന്‍സിസ് പി എം, ശശികുമാര്‍ വിജയവിലാസം, ജിനോഷ് കെ ജോസഫ് എന്നിവര്‍ പങ്കെടുത്തു. കല്ലറ സന്ദര്‍ശിച്ച പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥനയില്‍ പങ്കെടുത്തു.
What's Your Reaction?






