വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തില്‍ വായന പക്ഷാചരണം തുടങ്ങി
വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തില്‍ വായന പക്ഷാചരണം തുടങ്ങി

ഇടുക്കി: കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറിയും വെള്ളയാംകുടി സരസ്വതി വിദ്യാപീഠവുംചേര്‍ന്ന് വായന പക്ഷാചരണത്തിന് തുടക്കമായി. സരസ്വതി വിദ്യാപീഠത്തില്‍ കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. വായിച്ചുവളരുക, ചിന്തിച്ച് വിവേകം നേടുക, അക്ഷരങ്ങളെ സ്‌നേഹിക്കുക എന്നീ സന്ദേശങ്ങളോടെയാണ് പരിപാടി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടോമി കൂത്രപ്പള്ളി, പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. സരസ്വതി സ്‌കൂള്‍ മാനേജര്‍ എം ടി ഷിബു അധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് പി സി ഫിലിപ്പ്, സെക്രട്ടറി ടി ബി ശശി, പ്രിന്‍സിപ്പല്‍ അനീഷ് കെ എസ്, സംഗീത് സാബു എന്നിവര്‍സംസാരിച്ചു.
What's Your Reaction?






