ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി

ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസില്‍ മെറിറ്റ് ഡേ ഇടുക്കി രൂപതാ മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് പാരിഷ് ഹാളില്‍ ലുമിനസ് സ്റ്റാഴ്‌സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാനേജര്‍ ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പില്‍ അധ്യക്ഷനായി. പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോര്‍ജ് തകിടിയേല്‍ സന്ദേശം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്തംഗം ജിന്‍സണ്‍ വര്‍ക്കി, ഹെഡ്മാസ്റ്റര്‍ എം വി ജോര്‍ജ്കുട്ടി, പിടിഎ പ്രസിഡന്റ് ബിജു അറയ്ക്കല്‍, എംപിടിഎ പ്രസിഡന്റ് ബിനു ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






