കട്ടപ്പന സഹകരണ ബാങ്ക് ജീവനക്കാരുടെ കുടുംബസംഗമം
കട്ടപ്പന സഹകരണ ബാങ്ക് ജീവനക്കാരുടെ കുടുംബസംഗമം

ഇടുക്കി: കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ കുടുംബസംഗമം ട്രാക്കോ കേബിള്‍ കമ്പനി ചെയര്‍മാന്‍ അഡ്വ. അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷനായി. ഹൈഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ക്രിസ്മസ് പുതുവത്സര ബംബര്‍ നറുക്കെടുപ്പില്‍ വിജയിയായ കട്ടപ്പന നരിയംപാറ സ്വദേശിനി ലനറ്റ് ജോസഫിന് സ്വര്‍ണനാണയം നല്‍കി. തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. 400ലേറെ പേര്‍ സംഗമത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ ജോയി കുടക്കച്ചിറ, അഡ്വ. കെ.ജെ. ബെന്നി, ജോയി ആനിത്തോട്ടം, ജോയി പൊരുന്നോലി, ബാബു പുളിക്കല്‍, സജീവ് കെ.എസ്, സെക്രട്ടറി റോബിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






