കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമം
കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമം

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് വാര്‍ഷിക പദ്ധതിപ്രകാരം ഐസിഡിഎസ് നേതൃത്വത്തില്‍ വയോജന സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ ഉദ്ഘാടനം ചെയ്തു. നീലിവയല്‍ പാരീഷ് ഹാളില്‍ നടന്ന പരിപാടിയില്‍ 2, 13 വാര്‍ഡുകളിലെ വയോജനങ്ങള്‍ പങ്കെടുത്തു. ഡോ. പ്രിന്‍സി വര്‍ഗീസ്, ഡോ. സുവി വി എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രം ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.
പഞ്ചായത്ത് അംഗം ഷേര്‍ളി ജോസഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ജോസഫ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജിന്റു ബിനോയി, എം ജെ ജോണ്‍, അജയന്‍ എന്‍ ആര്‍, ജോസ് തൈച്ചേരിയില്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ ജോയി മൂലേപ്പറമ്പില്‍, ഷാജി തോമസ് എന്നിവരും ഫാ. തോമസ് മണമേല്‍, അനീഷ് കുമാര്‍ എം കെ, ഷേര്‍ളി ഷാജി, ത്രേസ്യാമ്മ ജോസഫ് എന്നിവരും സംസാരിച്ചു. മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും മത്സരങ്ങളും നടത്തി.
What's Your Reaction?






