കാമാക്ഷി പഞ്ചായത്തിന്റെ സ്ഥലത്തുനിന്ന് മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം
കാമാക്ഷി പഞ്ചായത്തിന്റെ സ്ഥലത്തുനിന്ന് മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം

ഇടുക്കി: കാമാക്ഷി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം. പാണ്ടിപ്പാറയിലുള്ള 50 സെന്റ് സ്ഥലത്തുനിന്നാണ് മരങ്ങള്‍ യന്ത്രം ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രസിഡന്റ് അനുമോള്‍ ജോസും സെക്രട്ടറിയും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം തങ്കമണി പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെ ഒരു പ്രധാന രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചതെന്ന്് നാട്ടുകാര്‍ പറഞ്ഞു. തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






