ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ചു: 10ന് കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ചു: 10ന് കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഇടുക്കി: ജില്ലയിലെയും കട്ടപ്പനയിലെയും ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച എല്‍ഡിഎഫ് സര്‍ക്കാരിനും മന്ത്രി റോഷി അഗസ്റ്റിനുമെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ പറഞ്ഞു. 10ന് കട്ടപ്പനയില്‍ റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭാ യോഗത്തില്‍ ഷോപ്പ്‌സൈറ്റുകള്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചുവെന്നാണ് മന്ത്രിയും ഇടത് നേതാക്കളും പ്രചാരണം നടത്തിയത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകം മാത്രമായിരുന്നുവെന്ന് കഴിഞ്ഞ നാലിന് റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിലൂടെ വ്യക്തമായി.
വാണിജ്യാവശ്യങ്ങള്‍ക്കും ഏലം കൃഷിക്കും ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ കട്ടപ്പനയിലെ ഷോപ്പ്‌സൈറ്റുകള്‍ക്കും ഏലം കൃഷി ചെയ്യുന്നവര്‍ക്കും പട്ടയം ലഭിക്കില്ലെന്ന് വ്യക്തമായി. നിര്‍മാണ നിരോധനം ഉള്‍പ്പെടെയുള്ള ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഇടയ്ക്കിടെ ഓരോ ഉത്തരവുകള്‍ ഇറക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമുണ്ടെന്നും സിജു ചക്കുംമൂട്ടില്‍ പറഞ്ഞു.
What's Your Reaction?