കാന്താരി മുതല്‍ കരണംപൊട്ടി വരെ: വിസ്മയമായി പനംകുട്ടി സെന്റ് ജോസഫ് പള്ളിയിലെ മുളക് ഫെസ്റ്റ്

കാന്താരി മുതല്‍ കരണംപൊട്ടി വരെ: വിസ്മയമായി പനംകുട്ടി സെന്റ് ജോസഫ് പള്ളിയിലെ മുളക് ഫെസ്റ്റ്

Jul 14, 2026 - 12:09
 0
കാന്താരി മുതല്‍ കരണംപൊട്ടി വരെ: വിസ്മയമായി പനംകുട്ടി സെന്റ് ജോസഫ് പള്ളിയിലെ മുളക് ഫെസ്റ്റ്
This is the title of the web page

ഇടുക്കി: പനംകുട്ടി സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തില്‍ മുളക് ഫെസ്റ്റ് സംഘടിപ്പിച്ചു. കുടിയേറ്റക്കാലം മുതല്‍ ഹൈറേഞ്ചുകാരുടെ പറമ്പുകളില്‍ നിറഞ്ഞുനിന്നിരുന്ന ഔഷധഗുണമേറിയ കാന്താരി മുളകിന്റെ ഓര്‍മകള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാനും വംശനാശഭീഷണി നേരിടുന്ന പരമ്പരാഗത മുളകിനങ്ങളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. എരിവിന്റെയും നിറങ്ങളുടെയും വൈവിധ്യം തീര്‍ത്ത പ്രദര്‍ശനത്തില്‍ കാന്താരി മുളക് മുതല്‍ പേര് കേട്ടാല്‍ ഞെട്ടുന്ന കരണംപൊട്ടി മുളക് വരെ അണിനിരന്നു. നൂറ്റിയെന്‍പതിലേറെ വ്യത്യസ്ത ഇനം മുളകുകളാണ് മേളയില്‍ വിസ്മയക്കാഴ്ച്ച ഒരുക്കിയത്. ഇടവകസമൂഹവും നാട്ടുകാരും കൈകോര്‍ത്തതോടെ പള്ളിമുറ്റം വൈവിധ്യമാര്‍ന്ന മുളക് പ്രദര്‍ശനമായി മാറി. നിത്യജീവിതത്തില്‍ നാം കാണുന്ന മുളകുകള്‍ക്ക് പുറമെ കണ്ണിന് കുളിര്‍മയേകുന്ന അലങ്കാരമുളകുകള്‍, പല വലുപ്പത്തിലും നിറത്തിലുമുള്ള ക്യാപ്‌സിക്കം, വലിപ്പമേറിയ ബജി മുളകുകള്‍ എന്നിവയെല്ലാം മേളയുടെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. പനംകൂട്ടി സെന്റ് ജോസഫ് പള്ളി ഇടവകവികാരി ഫാ. ജാസഫ് പൗവ്വത്തില്‍, സണ്‍ഡെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോമി അഗസ്റ്റിന്‍, കെക്കാരന്‍മാരായ സിബി പൊരിമറ്റം, ജോണ്‍സണ്‍ വലിയവീട്ടില്‍, ബദര്‍ ലിയോ പൊരിമറ്റത്തില്‍, സിസ്റ്റര്‍ വിമല്‍, സിസ്റ്റര്‍ ജൂലി മാത്യു, സോണി ടോമി, ഡെല്‍മി എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow