എഎപി പ്രഭാരി ഡോ. ഷെല്ലി ഒബ്രോയി കേരളത്തില്‍ സന്ദര്‍ശനം നടത്തി
എഎപി പ്രഭാരി ഡോ. ഷെല്ലി ഒബ്രോയി കേരളത്തില്‍ സന്ദര്‍ശനം നടത്തി

ഇടുക്കി: ആംആദ്മി പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി ഡോ. ഷെല്ലി ഒബ്രോയി 5 ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഡോ. ഷെല്ലി ഒബ്രോയിക്ക് എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്ന് സ്വീകരണം നല്‍കി. കോഴിക്കോട് ഐഐഎമ്മില്‍ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഡോ. ഷെല്ലി വിദ്യാര്‍ഥിരാഷ്ടീയ സംഘടനയായ എഎസ്എപിക്ക് കോഴിക്കോട് തുടക്കമിട്ടു. താഴെ തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി കെജരിവാളിന്റെ വെല്‍ഫയര്‍ വെളിറ്റിക്ക്‌സായ സൗജന്യ വൈദ്യുതി, നകുടിവെളളം, സ്ത്രീ ശക്തികരണം, തുടങ്ങിയവ നടപ്പിലാക്കി എഎപി കേരളത്തില്‍ മൂന്നാം ബദല്‍ മുന്നണിയായി ഭരണത്തില്‍ വരണമെന്നും ആദ്യപടിയായി ത്രിതല പഞ്ചായത്ത് ഭരണത്തില്‍ പങ്കാളിത്തം ഉണ്ടാകാനുള്ള പ്രവര്‍ത്തനം ഉര്‍ജിതമാക്കാനുമാണ് തീരുമാനം.
What's Your Reaction?






