കട്ടപ്പന വൈഎംസിഎ അപകട ഇന്‍ഷുറന്‍സ് പോളിസികള്‍ വിതരണം ചെയ്തു
കട്ടപ്പന വൈഎംസിഎ അപകട ഇന്‍ഷുറന്‍സ് പോളിസികള്‍ വിതരണം ചെയ്തു

ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെ പബ്ലിക് റിലേഷന്‍ പ്രോജക്ടിന്റെ ഭാഗമായ അപകട ഇന്‍ഷുറന്‍സ് പോളിസി വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ആശാവര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കുള്‍പ്പെടെ 49പേര്‍ക്ക് ഇന്‍ഷുറന്‍സ് എടുത്തുനല്‍കി. വൈഎംസിഎ പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനായി. റീജിയണല്‍ പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആശാ ടീം ലീഡര്‍ ജീന സന്തോഷ്, വൈഎംസിഎ സെക്രട്ടറി സല്‍ജു ജോസഫ്, ടോമി ഫിലിപ്പ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കട്ടപ്പന വൈഎംസിഎ അംഗങ്ങള്‍ പോളിസി വിതരണത്തിന് നേതൃത്വം നല്‍കി. ശുചീകരണ തൊഴിലാളികള്‍ക്ക് റെയിന്‍കോട്ട്, ബൂട്ട്, കുട ശുചീകരണ കിറ്റുകള്‍ എന്നിവ മുമ്പ് വിതരണം ചെയ്തിരുന്നു.
What's Your Reaction?






