മറയൂരില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് പൊലീസില്‍ നിന്ന് വിരമിച്ച സിഐ ലക്ഷ്മണ്‍: കൊലപ്പെടുത്തിയത് സഹോദരി പുത്രന്‍: മറയൂരിനെ നടുക്കി കൊലപാതകം
മറയൂരില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് പൊലീസില്‍ നിന്ന് വിരമിച്ച സിഐ ലക്ഷ്മണ്‍: കൊലപ്പെടുത്തിയത് സഹോദരി പുത്രന്‍: മറയൂരിനെ നടുക്കി കൊലപാതകം

ഇടുക്കി: മറയൂര്‍ കോട്ടക്കുളത്ത് തമിഴ്‌നാട് പൊലീസില്‍ നിന്ന് വിരമിച്ച സിഐയെ, സഹോദരി പുത്രന്‍ വെട്ടിക്കൊലപ്പെടുത്തി. കോട്ടക്കുളം ഇന്ദിരാഭവനം പി ലക്ഷ്മണനെ(66) യാണ് കാന്തല്ലൂര്‍ സ്വദേശി അരുണ്‍(23) വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മറയൂര്‍ കാന്തല്ലൂര്‍ റോഡരികിലെ ലക്ഷ്മണന്റെ വീടിനുസമീപത്താണ് സംഭവം.
തൃശ്ശൂര്‍ ആസ്ഥാനമായ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അരുണിന്റെ ഫോണ്‍ ലക്ഷ്മണന്‍ വാങ്ങിവച്ചിരുന്നു. പലതവണ ചോദിച്ചിട്ടും തിരികെ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
കാന്തല്ലൂരില്‍ നിന്ന് ലക്ഷ്മണന്റെ വീട്ടിലെത്തിയ അരുണ്‍ മുറ്റത്തിനുസമീപം റോഡില്‍ നില്‍ക്കുകയായിരുന്ന ലക്ഷ്മണനെ കഴുത്തിലും മുഖത്തും വെട്ടുകയായിരുന്നു. ഉടന്‍തന്നെ സമീപവാസികളും മകനും ചേര്‍ന്ന് മറയൂരിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. മറയൂര്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മൃതദേഹം മറയൂര്‍ സിഎച്ച്‌സിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
What's Your Reaction?






