മറയൂരില്‍ റിട്ട. എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തി
മറയൂരില്‍ റിട്ട. എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: മറയൂരില്‍ റിട്ട. എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തി. മറയൂര്‍ സ്വദേശി ലക്ഷ്മണൻ (65) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ലക്ഷ്മണന്റെ സഹോദരിയുടെ മകനാണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ലക്ഷ്മണന്‍ തമിഴ്നാട് പൊലീസില്‍ എസ്‌ഐയായിരുന്നു.
What's Your Reaction?






