വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍

ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് പിടിയിലായി. വണ്ണപ്പുറം ദര്‍ഭത്തൊട്ടി വേലംപറമ്പില്‍ ജോബി ജോസഫിനെ(28) ആണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശിയാണ് പരാതി നല്‍കിയത്.തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തിവന്ന ജോബി ഒരുവര്‍ഷം മുമ്പ് യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 3 ലക്ഷം രൂപ വാങ്ങിയെടുത്തു. ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. കൂടുതല്‍ പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. മറ്റ് ജില്ലകളില്‍നിന്നുള്‍പ്പെടെ 20 ലേറെ പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടത്തുമെന്നും സിഐ മഹേഷ്കുമാര്‍ പറഞ്ഞു.
What's Your Reaction?






