കാഞ്ചിയാർ പിഎച്ച്സിക്ക് ഡീൻ കുര്യാക്കോസ് എം പി അനുവദിച്ച വാഹനം കൈമാറി
കാഞ്ചിയാർ പിഎച്ച്സിക്ക് ഡീൻ കുര്യാക്കോസ് എം പി അനുവദിച്ച വാഹനം കൈമാറി

ഇടുക്കി :കാഞ്ചിയാർ പ്രാഥമികാരോഗ്യ കേന്ദ്രം പാലിയേറ്റിവ് കെയർ യൂണിറ്റിന് ഡീൻ കുര്യാക്കോസ് എം പി അനുവദിച്ച വാഹനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടും ജന പ്രതിനിധികളും ഇടുക്കി ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും ഏറ്റുവാങി . 12 ലക്ഷത്തോളം രൂപ അനുവദിച്ചാണ് പുതിയ വാഹനം ലഭ്യമാക്കിയത് . നിലവിലുള്ള വാഹനം കാലപ്പഴക്കം മൂലം ഉപയോഗ യോഗ്യമല്ലാതായിരുന്നു. പഞ്ചായത്തംഗങ്ങളാ യ ജോമോൻ തെക്കേൽ , ഷാജി വേലംപറമ്പിൽ റോയ് എവറസ്റ് തുടങ്ങിയവരും ആരോഗ്യ വകുപ്പ് അധികൃതരും ജീവനക്കാരും പങ്കെടുത്തു .
What's Your Reaction?






