മൂന്ന് മാസമായി ശമ്പളമില്ല അഥിതി തൊഴിലാളികളടക്കം ദുരിതത്തിൽ
മൂന്ന് മാസമായി ശമ്പളമില്ല അഥിതി തൊഴിലാളികളടക്കം ദുരിതത്തിൽ

ഇടുക്കി : മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പോബ്സ് എസ്റ്റേറ്റ് വക വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിൽ അഥിതി തൊഴിലാളികളടക്കം ഒരു മണിക്കൂർ പണിമുടക്കി. ശബളമില്ലാത്തതിനാൽ നാട്ടിലേക്ക് തിരികെ പോകുവാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് അഥിതി തൊഴിലാളികൾ വർഷങ്ങളായി ഇവിടെ ജോലി ചെയ്തു വരുന്ന സ്വദേശികളായ തൊഴിലാളികളുടെ സ്ഥിതിയും പരിതാപകരമാണ്.മാസശമ്പളം മുടങ്ങുമ്പോഴും ആഴ്ചകൾ തോറും ലഭിക്കുന്ന ചിലവ് കാശ് വെച്ചായിരുന്നു തൊഴിലാളികൾ നിത്യവൃത്തി കഴിഞ്ഞ് പോന്നിരുന്നത് എന്നാൽ ഇതും മുടങ്ങിയ സാഹചര്യമണ്. മൂന്നുമാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടൻ ലഭ്യമാക്കുവാൻ വേണ്ട നടപടികൾ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് തൊഴിലാളികൾ ആവശ്യം.
What's Your Reaction?






