ഇസ്ലാം ജമാഅത്ത് പ്രാര്‍ഥനാസംഗമ സദസിന്റെ വാര്‍ഷികം
ഇസ്ലാം ജമാഅത്ത് പ്രാര്‍ഥനാസംഗമ സദസിന്റെ വാര്‍ഷികം

ഇടുക്കി: വെള്ളയാംകുടി ഹിദായത്തുല്‍ ഇസ്ലാം ജമാഅത്ത് പ്രാര്‍ഥനാസംഗമ സദസ്സിന്റെ വാര്‍ഷികം ഉടുമ്പഞ്ചോല താലൂക്ക് ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് ഹാജി വിഎം സാലിഹ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച പരിപാടി സമാപിക്കും. ജമാഅത്ത് പ്രസിഡന്റ് കെപി ഹസ്സന്‍ അധ്യക്ഷനായി. കട്ടപ്പന ദാറുസ്സലാം ജമാഅത്ത് ഇമാം യൂസഫ് കൗസരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
വെള്ളയാംകുടി ജമാഅത്ത് അസിസ്റ്റന്റ് ഇമാം അന്‍വര്‍ ഹുസൈന്‍ മൗലവി ഖുര്‍ആന്‍ പാരായണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്‍ അസീസ് നാലകത്ത്, വെള്ളയാംകുടി ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് റഫീഖ് അല്‍ കൗസരി തുടങ്ങിയവര്‍ സംസാരിച്ചു. അറബി കലോത്സവങ്ങളില്‍ സമ്മാനാര്‍ഹരായ മദ്രസ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. നബി പരമ്പരയിലെ കണ്ണിയായ സയ്യിദ് ഷെഫീഖ് തങ്ങള്‍ അല്‍ ഹൈദ്രോസി പെരുമ്പാവൂര്‍, ദിക്റ് മജ്ലിസിനും ദുആയ്ക്കും നേത്യത്വം നല്‍കി. തിങ്കളാഴ്ച ഇസ്ലാമിക പ്രഭാഷകനും മതപണ്ഡിതനുമായ തിരുവനന്തപുരം മണക്കാട് വലിയപള്ളി ചീഫ് ഇമാം അല്‍ ഹാഫിള് ഇ.പി. അബുബക്കര്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തും.
What's Your Reaction?






