ആമയാറില്‍ കര്‍ഷക വിപണി തുറന്നു
ആമയാറില്‍ കര്‍ഷക വിപണി തുറന്നു

ഇടുക്കി: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ വണ്ടന്‍മേട് ആമയാറില്‍ കര്‍ഷക വിപണി തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണിയില്‍ സംഭരിച്ച് വ്യാപാരികള്‍ക്ക് ലേലം ചെയ്ത് നല്‍കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ലേലം. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തംഗം സന്ധ്യ രാജ അധ്യക്ഷയായി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആശാ കുറുപ്പ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു ആദ്യ ലേലം നടത്തി. സിബി അബ്രഹാം, രാജി സന്തോഷ്‌കുമാര്‍, ബ്ലോക്ക് കൃഷി അസ്സിസ്റ്റന്റ് ഗോവിന്ദ രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമീള രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






