എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖയില്‍ ബാലജനയോഗം പ്രവേശനോത്സവം
എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖയില്‍ ബാലജനയോഗം പ്രവേശനോത്സവം

ഇടുക്കി: എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖയില്‍ ബാലജനയോഗം പ്രവേശനോത്സവം നടത്തി. ശാഖ പ്രസിഡന്റ് പി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പൂക്കളും മധുരവും നല്‍കി കുട്ടികളെ സ്വീകരിച്ചു. 200ലേറെ പേര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍ അധ്യക്ഷനായി. വനിതാസംഘം പ്രസിഡന്റ് രഞ്ജിനി സജീവ് മുഖ്യപ്രഭാഷണം നടത്തി. അഖില്‍ കൃഷ്ണന്‍കുട്ടി, പി.ജി സുധാകരന്‍, ആശ അനീഷ്, ബീന ശശികുമാര്‍, അരുണ്‍ കുമാര്‍ പി, മോന്‍സണ്‍ മോഹനന്‍, സാന്ദ്ര സുരേഷ്, അഞ്ജിത ബാബു, ദീപ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






