കട്ടപ്പന വെറ്ററിനറി പോളി ക്ലിനിക്കിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി വി ഗീതമ്മക്ക് യാത്രയയപ്പ്
കട്ടപ്പന വെറ്ററിനറി പോളി ക്ലിനിക്കിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി വി ഗീതമ്മക്ക് യാത്രയയപ്പ്

ഇടുക്കി: മൃഗസംരക്ഷണ വകുപ്പിലെ 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കട്ടപ്പന വെറ്ററിനറി പോളി ക്ലിനിക്കിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ നിന്നും വിരമിക്കുന്ന ഡോക്ടര്‍ പി വി ഗീതമ്മക്ക് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മൊമെന്റോ നല്‍കി ഡോക്ടര്‍ പി വി ഗീതമ്മയെ ആദരിച്ചു.
കട്ടപ്പന ആര്‍ ഏ എച് സി അസ്സിസ്റ്റ്ന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഡോ. ഷാലിനി വില്‍കിന്‍സന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നഗരസഭ കൗണ്‍സിലര്‍ ജോയ് വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
സി പി ഐ മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, ഡോ. പി വി മാത്യു, ഡോ. ജോസഫ് ഇ മാത്യു, ഡോ. ജേക്കബ് കെ എം,എന്‍ ജി ഒ അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത്, ഡോ. ഹരിത,ഡോ. ആര്യ കൃഷ്ണന്‍, ഡോ. കാര്‍ത്തിക, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ. വിഷ്ണു പ്രകാശ്, സീനിയര്‍ ക്ലര്‍ക്ക് മനില സി വി,ഫീല്‍ഡ് ഓഫീസര്‍മാരായ മുസ്തഫ പള്ളിക്കാടന്‍,സാബു കെ വി,ജൂനിയര്‍ സൂപ്രണ്ട് സുജ എസ്, മുന്‍ സീനിയര്‍ സുപ്രണ്ട് ,ബിജു പി എസ്,ക്ലര്‍ക്ക് വിവേക് പി ആര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ കുഞ്ഞുമുഹമ്മദ് ബാവ, ബീന ജോസഫ്, സൈജാനി എന്നിവര്‍ സംസാരിച്ചു,
What's Your Reaction?






