This is the title of the web page
ഇടുക്കി: അയ്യപ്പന്‍കോവില്‍ ക്ഷീരോല്‍പാദന സഹകരണ സംഘത്തില്‍ വന്‍ അഴിമതി നടക്കുന്നതായി പരാതി. അഴിമതി ആരോപണ വിധേയനായ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര മിത്ര എസ്എച്ചജി യുടെ നേതൃത്വത്തില്‍ മന്ത്രിക്ക് പരാതി നല്‍കി. സംഘം പ്രസിഡന്റ് കാലിത്തീറ്റയിലും പാല്‍ റീഡിങ്ങിലും വ്യത്യാസം വരുത്തി പണം തട്ടുന്നതായാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് പ്രസിഡന്റ് ജീവനക്കാരുമായി നടത്തിയ ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ വലിയ രീതിയിലുള്ള ആക്ഷേപമാണ് കര്‍ഷകര്‍ക്ക് ഇടയില്‍ ഉയര്‍ന്നിരിക്കുന്നത്. അഴിമതി നടത്തിയ മുഴുവന്‍ തുകയും തിരിച്ചടയ്ക്കുകയും പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ചെയ്യണം എന്നാണ് കര്‍ഷകരുടെ ആവശ്യം.ഇത് സംബന്ധിച്ച് ക്ഷീരമിത്ര എസ്. എച്ച്.ജി .യുടെ നേതൃത്വത്തില്‍ ഡി. ഇ. ഓ. സംഘം സെക്രട്ടറി, സംഘം ബോര്‍ഡ് മെമ്പേഴ്‌സ്, മന്ത്രിക്കും ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് കര്‍ഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.