ഇടുക്കി: ഉപ്പുതറ പഞ്ചായത്തിന്റെയും ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം പ്രായമായവരില്‍ കാണപ്പെടുന്ന കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, കൈകാല്‍ വേദന, തരിപ്പ് ,വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സാരീതികളാണ് ഇന്നുള്ളത്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിടിയില്‍ പഞ്ചായത്തംഗം ജെയിംസ് തൊക്കോമ്പന്‍ അധ്യക്ഷനായി. ആയുര്‍വേദ ഡോ. ബിനോയ് ബി, ഡോ. അഭിഷേക്, മറ്റ് ആശുപത്രി ജീവനക്കാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.