ഉപ്പുതറ പഞ്ചായത്തിന് മുമ്പിൽ ബി.ജെ.പി പ്രതിഷേധം
ഉപ്പുതറ പഞ്ചായത്തിന് മുമ്പിൽ ബി.ജെ.പി പ്രതിഷേധം

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ അനധികൃതമായി ജോലി ചെയ്യാൻ അനുവദിച്ച അധികൃതർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഏലപ്പാറ മണ്ഡലം പ്രസിഡൻ്റ് സന്തോഷ് കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.കരാർ കാലാവധി കഴിഞ്ഞ ശേഷം നാലു മാസം ബിബിൻ തോമസ് ശമ്പളം വാങ്ങി. ഈ കാലയളവിൽ പഞ്ചായത്തിന് ലഭിക്കേണ്ട ഫണ്ടും, അവാർഡും നഷ്ടമാക്കി .ഇക്കാര്യത്തിൽ സെക്രട്ടറിയും, ഭരണ സമിതിയും ഉത്തരവാദികളാണ്. അനധികൃതമായി നൽകിയ ശമ്പളം തിരിച്ചു പിടിക്കണമെന്നും .
ഓഫീസിലിരുന്ന് മദ്യപിച്ച സംഭവത്തിൽ ഇടതു സംഘടന നേതാക്കളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ അന്വോഷണം വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നേതാക്കളായ അഡ്വ.സ്റ്റീഫൻ ഐസക്, കെ.കെ രാജപ്പൻ, കെ. എം. കുര്യാക്കോസ്, എൻ.ടി.വിജയൻ എന്നിവർ സംസാരിച്ചു.
What's Your Reaction?






