ഉപ്പുതറ പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റിന് സസ്പെന്ഷന്‍
ഉപ്പുതറ പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റിന് സസ്പെന്ഷന്‍

ഇടുക്കി :ഔദ്യോഗിക ജോലി നിര്‍വ്വഹണത്തില്‍ വീഴ്ചഉപ്പുതറ പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റിന് സസ്പെന്ഷന്‍വരുത്തിയ ടെക്‌നിക്കല്‍ അസിസ്റ്റന്റിന് സസ്പെൻഷൻ. കരാര്‍ ജീവനക്കാരന്‍ ബിബിന്‍ തോമസിനെയാണ് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് പഞ്ചായത്ത് ഉത്തരവിറക്കിയത്. 15 ഓളം ഗുരതരമായ കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. 4.5 കോടി രൂപയുടെ പ്രൊപ്പോസലുകള്‍ യഥാസമയം ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വഴി സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന് സമര്‍പ്പിക്കാന്‍, ഉദ്യോഗസ്ഥന്റെ വീഴ്ചമൂലും വൈകിയത് പഞ്ചായത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി.ലൈഫ് ഭവന പദ്ധതി പ്രകാരം പഞ്ചായത്തിലെ ആദിവാസി ഭവന നിര്‍മാണ കരാര്‍ ഏറ്റെടുക്കുകയും, നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതെ മൂന്ന് ലക്ഷം രൂപ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച് കൈപ്പറ്റിയതായും പരാതി ഉയര്‍ന്ന് വന്നിരുന്നു. സബ്ബ് കോണ്ട്രാക്ട് എടുത്ത് ഹോമിയോ ആശുപത്രി മെയിന്റനന്‍സ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാതെ ഓവര്‍സിയറെ സ്വാധീനിച്ച് ബില്‍ തുക മാറിയതടക്കമുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇയാൾക്കെതിരെ രണ്ട് പ്രാവശ്യം കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു.
മെമൊയ്ക്ക് തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചത്.കൂടാതെ 2023 ഒക്‌ടോബര്‍ 17 ന് താൽക്കാലിക ജോലിയുടെ കരാര്‍ അവസാനിച്ചശേഷം ഈ വിവരം മറച്ചുവെച്ച് ജോലിയില്‍ തുടരുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തല്‍സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് വ്യക്തമാക്കി.
What's Your Reaction?






