എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ചെറുതോണിയില്‍ സ്വീകരണം നല്‍കി
എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ചെറുതോണിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ചെറുതോണിയില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചതുള്‍പ്പെടെ ഏറ്റവുമധികം ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി അടിസ്ഥാന വികസനം നടപ്പാക്കിയിട്ടുണ്ട്. ഇടുക്കി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളില്‍നിന്നും കട്ടപ്പന മുനിസിപ്പാലിറ്റിയില്‍നിന്നും 5000ലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. എം എം മണി എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലികുമാര്‍, മുന്‍ എംപി ജോയിസ് ജോര്‍ജ്, നേതാക്കളായ കെ കെ ശൈലജ ടീച്ചര്‍, പി കെ ബിജു, ജോസ് പാലത്തിനാല്‍, കെ കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോധിച്ചു.
What's Your Reaction?