ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ഇടുക്കി: സില്‍വര്‍ ജൂബിലിയടനുബന്ധിച്ച് ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജലജ എം ജെ ഉദ്ഘാടനം ചെയ്തു. കോളേജിലെ ആദ്യ ബാച്ചുകളിലെ വിദ്യാര്‍ഥികളെയും മുന്‍ പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സില്‍വര്‍ ജൂബിലി ഇന്നൊവേഷന്‍ അവാര്‍ഡുകളും അക്കാദമിക് ടോപ്പര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങളും ഡോ. ജലജ എം ജെ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസറും പൂര്‍വവിദ്യാര്‍ഥിയുമായ വിജീഷ് എന്‍ വി, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍, ഡീന്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?