ഏത്തക്കായ വില ഉയര്‍ന്നു: കര്‍ഷകര്‍ക്ക് ആശ്വാസം
ഏത്തക്കായ വില ഉയര്‍ന്നു: കര്‍ഷകര്‍ക്ക് ആശ്വാസം
ഇടുക്കി: ഓണക്കാലത്ത് ഏത്തക്കായ വില കുത്തനെ ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായി. നിലവില്‍ കിലോഗ്രാമിന് 70 രൂപയിലേറെ വില ലഭിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 30 രൂപയുടെ വര്‍ധന. 12 വര്‍ഷത്തിനുശേഷമാണ് വില 70 കടക്കുന്നത്. ഒരാഴ്ച മുമ്പ് 45-50 രൂപയായിരുന്നു. ഓണക്കാലത്ത് വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് വര്‍ധന ഏറെ പ്രയോജനപ്പെടും. തമിഴ്നാട്ടില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞും ഇവിടുത്തെ കര്‍ഷകര്‍ക്ക് ആശ്വാസകരമായി. തമിഴ്‌നാട്ടില്‍ ഏത്തവാഴക്കുല ഉല്‍പ്പാദനത്തിലും കുറവുണ്ടായി. കടുത്ത വേനല്‍ച്ചൂടും പിന്നീടുണ്ടായ മഴയും കാറ്റും കൃഷിയെ ബാധിച്ചു. കാലാവസ്ഥ വ്യതിയാനവും രോഗബാധകളും മുന്‍വര്‍ഷത്തേക്കാള്‍ ഏത്തവാഴക്കൃഷിയിലും കുറവുണ്ടായി. കര്‍ഷകരില്‍നിന്ന് മൊത്തവ്യാപാരികള്‍ നേരിട്ട് വാങ്ങുന്നത് 60-70 രൂപ നിരക്കിലാണ്.
What's Your Reaction?