ഇടുക്കി: കാഞ്ചിയാര്‍ കക്കാട്ടുകട-തൊവരയാര്‍ റൂട്ടില്‍ കുഴിയോടിപ്പടിക്കുസമീപം കട്ടപ്പനയാറിനുകുറുകെ നാട്ടുകാര്‍ സ്ഥാപിച്ച തടിപ്പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇതോടെ നൂറോളം കുടുംബങ്ങള്‍ ദുരിതത്തിലായി. കോണ്‍ക്രീറ്റ് പാലം പൊളിച്ചശേഷം സാങ്കേതിക തടസങ്ങളാല്‍ പുതിയപാലം നിര്‍മാണം മുടങ്ങിയതോടെ നാട്ടുകാര്‍ സ്ഥാപിച്ച നടപ്പാലമാണിത്.
മുന്‍പ് ഇവിടുണ്ടായിരുന്ന പാലം രണ്ടര വര്‍ഷം മുന്‍പാണ് പൊളിച്ചുനീക്കിയത്.