കുറുവ സംഘത്തെ തേടിയെത്തിയ മണ്ണഞ്ചേരി പൊലീസ് രാജകുമാരിയില്‍ നിന്ന് പിടികൂടിയത് തമിഴ്‌നാട്ടിലെ പിടികിട്ടാപ്പുള്ളികളെ 

കുറുവ സംഘത്തെ തേടിയെത്തിയ മണ്ണഞ്ചേരി പൊലീസ് രാജകുമാരിയില്‍ നിന്ന് പിടികൂടിയത് തമിഴ്‌നാട്ടിലെ പിടികിട്ടാപ്പുള്ളികളെ 

Jan 18, 2025 - 00:46
 0
കുറുവ സംഘത്തെ തേടിയെത്തിയ മണ്ണഞ്ചേരി പൊലീസ് രാജകുമാരിയില്‍ നിന്ന് പിടികൂടിയത് തമിഴ്‌നാട്ടിലെ പിടികിട്ടാപ്പുള്ളികളെ 
This is the title of the web page

ഇടുക്കി: ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2024 നവംബറില്‍ കുറുവ സംഘം നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെ തേടി രാജകുമാരിയില്‍ എത്തിയ മണ്ണഞ്ചേരി പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് തമിഴ്‌നാട്ടില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 2 മോഷ്ടാക്കളെ പിടികൂടി. 8 വര്‍ഷത്തോളമായി രാജകുമാരിയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയിരുന്ന കറുപ്പയ്യ, ഇയാളുടെ സഹോദരന്‍ നാഗരാജ് എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കറുപ്പയ്യയെ രാജകുമാരിയില്‍ നിന്നും നാഗരാജനെ ബോഡിനായ്ക്കന്നൂരില്‍ നിന്നുമാണ് പിടികൂടിയത്. ആനന്ദ് എന്ന പേരിലാണ് കറുപ്പയ്യ രാജകുമാരിയില്‍ താമസിച്ചിരുന്നത്. രാജകുമാരി ടൗണില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയായി വീടും സ്ഥലവും സ്വന്തമായുള്ള കറുപ്പയ്യ ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. മകള്‍ തമിഴ്‌നാട്ടില്‍ പഠിക്കുകയാണ്. ഓട്ടോറിക്ഷയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി കഴിഞ്ഞിരുന്ന കറുപ്പയ്യയുടെ പേരില്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളില്ലെന്നാണ് വിവരം. സമീപകാലത്താണ് നാഗരാജന്‍ ഇയാള്‍ക്കൊപ്പം താമസമാരംഭിച്ചത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ നാഗര്‍കോവില്‍ പൊലീസിന് കൈമാറി. നാഗര്‍കോവില്‍ പൊലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow