പുളിയന്‍മല ക്രൈസ്റ്റ് കോളേജ് വാര്‍ഷികാഘോഷം 11ന്: മെന്റലിസ്റ്റ് അനന്ദു മുഖ്യാതിഥി
പുളിയന്‍മല ക്രൈസ്റ്റ് കോളേജ് വാര്‍ഷികാഘോഷം 11ന്: മെന്റലിസ്റ്റ് അനന്ദു മുഖ്യാതിഥി
ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ 11ന് രാവിലെ 9.30 മുതല്‍ വാര്‍ഷികാഘോഷം നടക്കും. കോട്ടയം സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍സ് കൗണ്‍സിലര്‍ ഫാ. ജെയിംസ് നീണ്ടുശേരിയില്‍ ഉദ്ഘാടനം ചെയ്യും. മെന്റലിസ്റ്റ് അനന്ദു മുഖ്യാതിഥിയാകും. ഇദ്ദേഹത്തിന്റെ മെന്റലിസം പ്രകടനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ദേവപ്രിയ ഷൈബു, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മെറീന വര്‍ഗീസ്, റാങ്ക് ജേതാക്കളായ വിദ്യാര്‍ഥികള്‍, കലാപ്രഭിതകള്‍ എന്നിവരെ അനുമോദിക്കും. കോളേജ് മാഗസിന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍. വൈകിട്ട് 5ന് ക്രൈസ്റ്റ് കോളേജ് മ്യൂസിക് ക്ലബ്ബിന്റെ 'ഫെലിസ് നവിദാദ്' കരോള്‍ ഗാന മത്സരം സീസണ്‍ 2 നടക്കും. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ടീമുകള്‍ മത്സരിക്കും. വിജയികള്‍ക്ക് യഥാക്രമം 20000, 15000, 5,000 രൂപയും ഫലകവും സമ്മാനമായി നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം, പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി, കൊമേഴ്‌സ് വിഭാഗം മേധാവി അനിറ്റ് തോമസ്, ഇംഗ്ലീഷ് വിഭാഗം മേധാവി സാന്ദ്ര സണ്ണി, ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ജിമില്‍ ജോ വര്‍ഗീസ്, ചെയര്‍പേഴ്‌സണ്‍ റോസ് മരിയ കോളേജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?