'ഹാന്‍ഡ്‌സ് ഓഫ് ഹോപ്പു'മായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്: പടമുഖം സ്‌നേഹമന്ദിരത്തില്‍ പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റ് തുറന്നു

'ഹാന്‍ഡ്‌സ് ഓഫ് ഹോപ്പു'മായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്: പടമുഖം സ്‌നേഹമന്ദിരത്തില്‍ പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റ് തുറന്നു

Jan 20, 2026 - 11:48
 0
'ഹാന്‍ഡ്‌സ് ഓഫ് ഹോപ്പു'മായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്: പടമുഖം സ്‌നേഹമന്ദിരത്തില്‍ പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റ് തുറന്നു
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും റോട്ടറി ഇന്റര്‍നാഷണലുംചേര്‍ന്ന് മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തില്‍ 'ഹാന്‍ഡ്‌സ് ഓഫ് ഹോപ്പ്' എന്ന പേരില്‍ പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റ് തുറന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. അമേരിക്ക ടെക്‌സാസിലെ മക്കിന്നി റോട്ടറി ക്ലബ്ബിന്റെയും റോട്ടറി ഇന്റര്‍നാഷണലിന്റെയും സഹായത്തോടെ യൂണിറ്റ് ആരംഭിച്ചത്. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 400ലേറെ അന്തേവാസികളാണ് സ്നേഹമന്ദിരത്തിലുള്ളത്. ഇവരുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 1.75 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ യൂണിറ്റില്‍ പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍, ടിഷ്യു പേപ്പര്‍, പേപ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയവ നിര്‍മിച്ചുവരുന്നു. ഈ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനം അന്തേവാസികളുടെ ചികിത്സയ്ക്കും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായി വിനിയോഗിക്കും.
ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍ അധ്യക്ഷനായി. ചിക്കാഗോ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് യൂണിറ്റ് വെഞ്ചിരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഓഫീസ് ഉദ്ഘാടനംചെയ്തു. അഡ്വ. ബേബി ജോസഫ്, രാജ്‌മോഹന്‍ നായര്‍, സി എ തേജസ്, പി കെ ഷാജി, ബോബസ് കെ എം, നോബി ഇ എ, ടോം ജോസഫ് എന്നിവര്‍ വിവിധ മെഷീനുകള്‍ സ്വിച്ച് ഓണ്‍ ചെയ്തു. വ്യാപാരി സിബി കൊല്ലംകുടി, ജയിന്‍ അഗസ്റ്റിന് ഉല്‍പ്പന്നങ്ങള്‍ നല്‍കി ആദ്യവില്‍പ്പന നടത്തി. ഗ്ലോബല്‍ ഗ്രാന്‍ഡ് ചെയര്‍മാന്‍ ജോസ് മാത്യു, ഡോ. ജി എന്‍ രമേശ്, മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, നൈജു പുതുശേരി, ഡോ. സി എം രാധാകൃഷ്ണന്‍, സണ്ണി പൈമ്പിള്ളില്‍, നോബിള്‍ ജോസഫ്, പ്രിന്‍സ് ചെറിയാന്‍, സ്‌നേഹ മന്ദിരം ഡയറക്ടര്‍ വി സി രാജു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow