ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ രണ്ട് കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നടപ്പാത വേണമെന്ന് രോഗികള്‍
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ രണ്ട് കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നടപ്പാത വേണമെന്ന് രോഗികള്‍
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ രണ്ട് കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നടപ്പാത വേണമെന്ന് ആവശ്യവുമായി രോഗികളും ജീവനക്കാരും രംഗത്ത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുതിയ മന്ദിരം നിര്‍മിച്ചപ്പോള്‍ ഗൈനക്കോളജി, ശിശുരോഗ വിഭാഗം, എക്സ്-റേ, സ്‌കാനിങ് സെന്റര്‍, ലാബ് എന്നിവ പഴയ കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ആവഷശ്യങ്ങളെ പ്രയോജനപ്പെടുത്താന്‍ രോഗികള്‍ റോഡുമാര്‍ഗം 800 മീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇതുമൂലം ആളുകള്‍ ദുര്‍ഘടം പിടിച്ച പാതയിലൂടെയാണ് കയറിയിറങ്ങുന്നത്. രണ്ട് കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ആകാശപാത നിര്‍മിക്കണമെന്നാവശ്യം കെട്ടിടത്തിന്റെ നിര്‍മാണകാലം മുതല്‍ നിലനില്‍ക്കുന്നതാണ്. ഇക്കാര്യം മന്ത്രി, എം പി എന്നിവരുടെ മുമ്പില്‍ പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും നിരവധി തവണ ഉന്നയിച്ചിട്ടുമുണ്ട്. എന്നാല്‍ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് ഇരുവരുടെയും ഭാഗങ്ങളില്‍നിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് രൂപ ആശുപത്രി നവീകരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വകയിരുത്തുമ്പോള്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
What's Your Reaction?