പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി തിരുനാളിന് കൊടിയേറി
പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി തിരുനാളിന് കൊടിയേറി
ഇടുക്കി: പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെയും കന്യാമറിയത്തിന്റെയും തിരുനാള്‍ തുടങ്ങി. വികാരി ഫാ. ജോസ് പ്ലാച്ചിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 17ന് വൈകിട്ട് 4.30ന് തിരുനാള്‍ കുര്‍ബാന- ഫാ. ജോസ് ആക്കൂറ്റ്, തുടര്‍ന്ന് സെന്റ് ജൂഡ് കുരിശടിയിലേയ്ക്ക് പ്രദക്ഷിണം, രാത്രി 8ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം 'ഒറ്റ'. 18ന് വൈകിട്ട് 4.30ന് കുര്‍ബാന- ഫാ. അലക്‌സ് ചേന്നംകുളം, തിരുനാള്‍ സന്ദേശം- ഫാ. ഫ്രാന്‍സിസ് കോലോത്ത്, തുടര്‍ന്ന് മലങ്കര പള്ളിയിലേയ്ക്ക് പ്രദക്ഷിണം, സമാപന പ്രാര്‍ഥന, സ്‌നേഹവിരുന്ന്. സഹ വികാരി ഫാ. ജൂബിന്‍ കായാംകാട്ടില്‍, ട്രസ്റ്റ് അംഗങ്ങളായ സോണിച്ചന്‍ ഏനാനിക്കല്‍, ജയിംസ് മേക്കുന്നേല്‍, ജേക്കബ് മാത്യു ചിറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?