ചെറുതോണി ബസ് സ്റ്റാന്‍ഡ് ഫെബ്രുവരില്‍ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ചെറുതോണി ബസ് സ്റ്റാന്‍ഡ് ഫെബ്രുവരില്‍ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ചെറുതോണി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഫെബ്രുവരിയില്‍ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കെട്ടിടത്തിന്റെയും ശൗചാലയങ്ങളുടെയും കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി. മറ്റ് നിര്‍മാണങ്ങള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ സ്റ്റാന്‍ഡ് പ്രവര്‍ത്തനസജ്ജമാകും. ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്സ് ടെന്‍ഡര്‍ ചെയ്ത് നല്‍കിയിരുന്നു. ബസ് സ്റ്റാന്‍ഡിലേക്കും പുറത്തേയ്ക്കും രണ്ട് പാതകള്‍ വേണമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചതോടെ അടിയന്തരമായി ഒരുറോഡ് കൂടി നിര്‍മിക്കേണ്ടിവന്നു. ഇതാണ് ഉദ്ഘാടനം വൈകിയത്.
എംഎല്‍എ ഫണ്ട് വിനിയോഗിച്ച് കലുങ്ക് കൂടി നിര്‍മിച്ചു. ബസ് സ്റ്റാന്‍ഡിനുപിന്‍ഭാഗം മുതല്‍ റോഡില്‍ നിന്നുള്ള പ്രവേശനകവാടം വരെ ജലസേചന വകുപ്പ് സംരക്ഷണ ഭിത്തിയും നിര്‍മിച്ചുകഴിഞ്ഞു. ഇതോടൊപ്പം കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് ബസ് വേയും പാര്‍ക്കിങ് ഏരിയയും പൂര്‍ത്തീകരിച്ചു. സ്റ്റാന്‍ഡില്‍നിന്ന് പുറത്തേയ്ക്കുള്ള റോഡില്‍ കലുങ്കിനോടുചേര്‍ന്നുള്ള ഭാഗം കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞുപോയതിനാല്‍ ഇവിടെ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ താമസംനേരിട്ടിരുന്നു. മഴ കുറഞ്ഞതോടെ ഇവിടെ നിര്‍മാണം പുരോഗമിക്കുകയാണ്.
സ്റ്റാന്‍ഡിനോടുചേര്‍ന്ന് കെഎസ്ആര്‍ടിസി ഡിപ്പോ കൂടി ആരംഭിക്കാന്‍ നടപടി തുടങ്ങി. പൊലീസ് സ്റ്റേഷനും ബസ് സ്റ്റാന്‍ഡിനുമിടയിലുള്ള ഭാഗത്തായി ഫോര്‍വേ ഗാരേജ് നിര്‍മിക്കാന്‍ 42 സെന്റ് സ്ഥലം കെഎസ്ആര്‍ടിസി ഏറ്റെടത്തിട്ടുണ്ട്. ടൗണ്‍ഹാളിനുസമീപവും വാഴത്തോപ്പ് പഞ്ചായത്തിന്റെ മാര്‍ക്കറ്റിന്റെ സമീപത്തുമായി 2 ഏക്കര്‍ സ്ഥലമാണ് കെഎസ്ആര്‍ടിസിക്ക് അനുവദിച്ചത്. ഗാരേജ് നിര്‍മാണത്തിനായി 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 3.4 കോടി രൂപ മുതല്‍മുടക്കില്‍ സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടം മുതല്‍ ഗാരേജിന്റെ പിന്‍ഭാഗത്തുകൂടി പൊലീസ് സ്റ്റേഷന്റെ മുന്‍ഭാഗം വരെയാണ് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്.
What's Your Reaction?