തങ്കമണി സെന്റ് തോമസ് എച്ച്എസ്എസ് വാര്‍ഷികവും രജത ജൂബിലി ആഘോഷ സമാപനവും 20ന്
തങ്കമണി സെന്റ് തോമസ് എച്ച്എസ്എസ് വാര്‍ഷികവും രജത ജൂബിലി ആഘോഷ സമാപനവും 20ന്
ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും രജത ജൂബിലി ആഘോഷ സമാപനവും 20ന് നടക്കും. സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിനും വാര്‍ഷികം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും ഉദ്ഘാടനം ചെയ്യും. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പും 56.3 ലക്ഷം രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സേവനത്തില്‍നിന്ന് വിരമിക്കുന്ന ഹൈസ്‌കൂള്‍ അധ്യാപിക സിമിലി കെ ജെയ്ക്ക് യാത്രയയപ്പും ഇതോടനുബന്ധിച്ച് നടത്തും. കമ്യൂണിറ്റി സാനിറ്ററി കോംപ്ലക്‌സ് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഇടുക്കി രൂപതാ മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കലും ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. തോമസ് പുത്തന്‍പുരയില്‍, പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോബിന്‍ കളത്തിക്കാട്ടില്‍, തോമസ് ജോര്‍ജ്, പിടിഎ പ്രസിഡന്റ് അഭിലാഷ് ജോസഫ്, അതുല്‍ ഷൈജു, റോസ് മരിയ സണ്ണി എന്നിവര്‍ ആലോചന യോഗത്തില്‍ സംസാരിച്ചു.
What's Your Reaction?