അഴുത ബ്ലോക്ക് പഞ്ചായത്തിന് 86.48 കോടിയുടെ ബജറ്റ്
അഴുത ബ്ലോക്ക് പഞ്ചായത്തിന് 86.48 കോടിയുടെ ബജറ്റ്
ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് ബിന്ദു സന്തോഷിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ജോണ്‍ പി തോമസ് അവതരിപ്പിച്ചു. 86,48,90,249 രൂപ വരവും 86,35,85,249 ചെലവും 1,35,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ദാരിദ്ര നിര്‍മാര്‍ജനം, ഉല്‍പാദന, സേവന, പശ്ചാത്തല മേഖലകള്‍ക്ക് മുന്‍ഗണനയുണ്ട്. പീരുമേട് താലൂക്ക് ആശുപത്രിക്ക് ഒരുകോടി രൂപയും പൊതുവിഭാഗം വികസന ഫണ്ടായി 6. 37 കോടി രൂപയും പട്ടികജാതി, വര്‍ഗ വികസന ഫണ്ടുകളായി 4.1 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിക്‌സണ്‍ ജോര്‍ജ്, ചെയര്‍പേഴ്‌സണ്‍മാരായ അനിത സന്തോഷ്, വനിത മുരുകന്‍, അംഗങ്ങളായ വില്‍സമ്മ ആന്റണി, പി എ അബ്ദുള്‍ റഷീദ്, ബിനോയി കുര്യന്‍, ഷീല ടീച്ചര്‍, ദേവി ഈശ്വര്‍, ജി മഹേന്ദ്രന്‍, ജീവാമോള്‍ ടീച്ചര്‍, നൗഷാദ് വെബ്ലി, ഷെമീന കെ ബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?