മൂന്നാറിലെ ഗതാഗക്കുരുക്കിന് പരിഹാരം കണ്ടശേഷം പ്രവേശന ഫീസ് ഈടാക്കണം: സിപിഐ
മൂന്നാറിലെ ഗതാഗക്കുരുക്കിന് പരിഹാരം കണ്ടശേഷം പ്രവേശന ഫീസ് ഈടാക്കണം: സിപിഐ
ഇടുക്കി: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളില്‍നിന്ന് പ്രവേശന ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സിപിഐ പ്രാദേശിക നേതൃത്വം. ഗതാഗതകുരുക്കിന് പരിഹാരം കണ്ടശേഷം വേണം പ്രവേശന ഫീസ് ഈടാക്കാനുള്ള നടപടികളുമായി പഞ്ചായത്ത് മുമ്പോട്ട് പോകാനെന്ന് മണ്ഡലം സെക്രട്ടറി അഡ്വ. കെ ചന്ദ്രപാല്‍ പറഞ്ഞു. വാഹനങ്ങള്‍ നിര്‍ത്തി യൂസര്‍ ഫീ പിരിക്കുന്ന നടപടി ഇപ്പോഴത്തെ നിലയില്‍ വീണ്ടും ഗതാഗതകുരുക്ക് രൂക്ഷമാക്കുമെന്നും ആരോപണമുണ്ട്. ഇവിടേയ്‌ക്കെത്തുന്ന സഞ്ചാരികള്‍ തള്ളുന്ന മാലിന്യം സംസ്‌കരിക്കുന്നതിന് തുക കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചാരികളില്‍നിന്ന് പ്രവേശന ഫീസ് ഈടാക്കാനുള്ള തീരുമാനം കൈകൊണ്ടതെന്നായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം. മൂന്നാറിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളില്‍ ഹരിത ചെക്പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹനങ്ങളില്‍നിന്ന് പ്രവേശനഫീസ് പിരിക്കാനാണ് മൂന്നാര്‍ പഞ്ചായത്തിന്റെ നീക്കം. വാഹനങ്ങള്‍ക്ക് ചുമത്തേണ്ട നിരക്ക് പിന്നീട് തീരുമാനിക്കും. വാഹനങ്ങളുടെ വലുപ്പമനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുകയെന്നാണ് വിവരം.ദിവസവും ശരാശരി 1500 മുതല്‍ 2500 വരെ വാഹനങ്ങള്‍ മൂന്നാറിലെത്തുന്നുണ്ടെന്നാണ് കണക്ക്.
What's Your Reaction?
