വണ്ടിപ്പെരിയാറില്‍ അന്തര്‍ സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി 

വണ്ടിപ്പെരിയാറില്‍ അന്തര്‍ സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി 

May 23, 2026 - 11:21
 0
വണ്ടിപ്പെരിയാറില്‍ അന്തര്‍ സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി 
This is the title of the web page

ഇടുക്കി: അന്തരിച്ച രക്തസാക്ഷി ടി അയ്യപ്പദാസിന്റെ 23-ാം ഓര്‍മ ദിനത്തോടനുബന്ധിച്ച്  നടത്തുന്ന അന്തര്‍ സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ആര്‍ തിലകന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി ടീമും ചെന്നൈ എസ്ആര്‍എം ടീമും ഏറ്റുമുട്ടിയ ആദ്യമത്സരത്തില്‍ മാണ് കെഎസ്ഇബി ടീം വിജയിച്ചു. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഒരുലക്ഷം രൂപയും എവറോളിങ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് വാഴൂര്‍ സോമന്‍ മെമ്മോറിയല്‍ ട്രോഫിയും 75000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് അബ്ദുള്‍ ഖാദര്‍കുട്ടി മെമ്മോറിയല്‍ ട്രോഫിയും 25000 രൂപയും ആണ്  സമ്മാനം. സിപിഐഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, എം തങ്ക ദുരൈ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow