നെടുങ്കണ്ടത്ത് സാഹിത്യ സദസ് നടത്തി
നെടുങ്കണ്ടത്ത് സാഹിത്യ സദസ് നടത്തി
ഇടുക്കി: നെടുങ്കണ്ടം പബ്ലിക് ലൈബ്രറി കമ്പളികണ്ടത്തെ കല്‍ഭരണികള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി സാഹിത്യ സദസ് നടത്തി. എഴുത്തുകാരന്‍ ബാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
ആദ്യപുസ്തകത്തിലൂടെ മലയാള സാഹിത്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരന്‍ ബാബു എബ്രഹാം എഴുത്തിന്റെ വഴിയിലെ അനുഭവങ്ങള്‍ പങ്കുവച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് മോഹനന്‍ സാഹിത്യകാരനെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് ടോം ലൂക്കോസ് അധ്യക്ഷനായി. കെ സുരേഷ് കുമാര്‍ വിഷയാവതരണം നടത്തി. ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി പി നാസര്‍, കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, അഡ്വ. കെ പി രാധാകൃഷ്ണന്‍, ഡോ. രാജമ്മ പ്രസാദ്, പി കെ സജീവ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
